November 27, 2022 Sunday

Related news

November 7, 2022
October 18, 2022
August 31, 2022
August 20, 2022
August 20, 2022
August 11, 2022
August 5, 2022
July 21, 2022
June 22, 2022
June 16, 2022

യുഎഇയില്‍ തിരക്കേറിയ റോഡിന് സമീപമുള്ള കെട്ടിടത്തില്‍ വന്‍ തീപ്പിടുത്തം

Janayugom Webdesk
ഷാര്‍ജ
June 1, 2021 7:07 pm

അല്‍ വഹ്‍ദ സ്‍ട്രീറ്റിന് സമീപത്തെ കെട്ടിടത്തില്‍ തീപ്പിടുത്തം. ഷാര്‍ജ സിറ്റി സെന്ററിന് എതിര്‍വശത്തുള്ള ഉപയോഗശൂന്യമായ കെട്ടിടത്തിലായിരുന്നു തീപടര്‍ന്നത്. ആളപയാമോ പരിക്കുകളോ ഇല്ലാതെ തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതായി അധികൃതര്‍ അറിയിച്ചു.

ഉപയോഗശൂന്യമായതിനെ തുടര്‍ന്ന് പൊളിച്ചുമാറ്റാനായി നിശ്ചയിച്ചിരുന്ന കെട്ടിടത്തിലായിരുന്നു തീപ്പിടുത്തം. പ്രദേശിക സമയം ഉച്ചയ്‍ക്ക് 12.45നാണ് ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഉടന്‍തന്നെ സംനാന്‍ ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി. കെട്ടിടത്തിന്റെ മദ്ധ്യഭാഗത്തുള്ള നിലയില്‍ നിന്ന് ശക്തമായ കാറ്റ് കാരണം മുകളിലെ നിലയിലേക്കും തീപടര്‍ന്നുപിടിച്ചു.

കെട്ടിടത്തില്‍ നേരത്തെ താമസിച്ചിരുന്നവര്‍ ഉപേക്ഷിച്ചുപോയ ഫര്‍ണിച്ചറുകളിലാണ് ആദ്യം തീപ്പിടിച്ചത്. പ്രദേശത്തേക്കുള്ള റോഡുകള്‍ പൊലീസ് പൂര്‍ണമായി അടച്ചു. മറ്റ് അപകടങ്ങള്‍ ഒഴിവാക്കാനായി സമീപത്തുണ്ടായിരുന്ന കെട്ടിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. തീ നിയന്ത്രണ വിധേയമാക്കിയ ശേഷം ഫോറന്‍സിക് പരിശോധനകള്‍ തുടരുകയാണ്.
eng­lish sum­ma­ry; fire at busy UAE Street
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.