പള്ളിയിൽ വൻ അഗ്നിബാധ: വൃദ്ധ ദമ്പതിമാർ മരിച്ചു

Web Desk

ഷില്ലോങ്

Posted on November 17, 2019, 5:57 pm

നൂറ്റാണ്ടുകൾ പഴക്കമുള്ള പുരാതന ക്രിസ്ത്യൻ പള്ളിയിലുണ്ടായ വൻ അഗ്നിബാധയിൽ വൃദ്ധ ദമ്ബതിമാർ മരിച്ചു. ഷില്ലോങ്ങിലെ ക്വാലപ്പെട്ടിയിലെ 117 വർഷം പഴക്കമുള്ള പള്ളിയിലാണ് തീപിടിത്തമുണ്ടായത്. പ്രൊട്ടസ്റ്റന്റ് വിഭാഗത്തിന്റെ ചർച്ച് ഓഫ് ഗോഡ് പള്ളിയിൽ ഞായറാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. പള്ളിയോട് ചേർന്ന വീട്ടിലെ താമസക്കാരായ ദമ്ബതിമാരാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രദേശത്തെ ഏറെ പ്രശസ്തമായ പള്ളി 1902ലാണ് നിർമ്മിക്കപ്പെട്ടത്. പള്ളി പൂർണമായും കത്തിനശിച്ചുവെന്നാണ് വിവരം.