കോട്ടയം മുണ്ടക്കെയം പഞ്ചായത്ത് വ്യാപാര സമുച്ചയത്തില്‍ തീപിടത്തമുണ്ടായ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. സമീപത്തെ കടയിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പൊലീസിന്റെ പിടിയിലാകുന്നത്. ഞായര്‍ വൈകിട്ടാണ് മുണ്ടക്കയം കോസ് വേ ജംഗ്ഷനിലെ പഞ്ചായത്ത് ഉമമസ്ഥതയിലുളള്ള വ്യാപര സമുച്ചയത്തില്‍ ഹരിത കര്‍മ്മസേന ശേഖരിച്ച പ്ലാസ്റ്റിക ശേഖരത്തിന് തീപിടിച്ചത് .തീപിടിത്തം നടന്ന സമയത്ത് സംശയാസ്പദമായി ഒരാൾ കെട്ടിട സമുച്ചയത്തിന്റെ പരിസരത്തുണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി.
വ്യാപാര സമുച്ചയത്തിൽ ശേഖരിച്ചുവച്ചിരുന്ന പ്ലാസ്റ്റിക്കിന് തീയിട്ടതായാണ് പ്രാഥമിക നിഗമനം. ഇയാളെ പുലർച്ചയോടെ പൊലീസ് പിടകൂടുകയായിരുന്നു. ഇയാൾ മുണ്ടക്കയം സ്വദേശിയല്ല എന്നാണ് വിവരം. എന്നാൽ കുറച്ച് ദിവസങ്ങളായി പരിസര പ്രദേശങ്ങളിൽ കണ്ടതായും റിപ്പോർട്ടുണ്ട്. മുണ്ടക്കയം പഞ്ചായത്തിലെ വിവിധ വാർഡുകളിൽനിന്ന് ശേഖരിച്ചുവച്ച പ്ലാസ്റ്റിക്കിനാണ് തീപിടിച്ചത്.
കാഞ്ഞിരപ്പള്ളിയിൽനിന്നുമെത്തിയ അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്നു തീയണച്ചു. തൊട്ടടുത്തുള്ള വ്യാപാരികളെല്ലാം മുൻകരുതൽ സ്വീകരിച്ചതിനാൽ തീ മറ്റ് കടകളിലേക്ക് വ്യാപിച്ചില്ല. കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി പ്രദേശത്തെ വൈദ്യുതി ലൈനുകളെല്ലാം ഓഫ് ചെയ്തിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.