കോവിഡ് കേന്ദ്രത്തില്‍ വൻ അഗ്നിബാധ; 7 മരണം

Web Desk

വിജയാവാഡ

Posted on August 09, 2020, 9:41 am

ആന്ധ്രാ പ്രദേശിലെ കോവിഡ് കേന്ദ്രത്തില്‍ വൻ അഗ്നിബാധ. ഏഴ് പേര്‍ മരണപ്പെട്ടു. വിജയാവാഡയില്‍ സ്ഥിതി ചെയ്യുന്ന ഒരു സ്വകാര്യ ഹോട്ടല്‍ കോവിഡ് ചികിത്സ കേന്ദ്രത്തിലാണ് അഗ്നിബാധയുണ്ടായത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം നടന്നത്. നിരവധി പേരാണ് ഹോട്ടലില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം.

സംഭവസ്ഥലത്ത് നിരവധി ഫയര്‍ യൂണിറ്റുകള്‍ എത്തിയിട്ടുണ്ട്. തീപിടുത്തം നിയന്ത്രണവിധേയമാക്കാനുളള ശ്രമം തുടരുകയാണ്.

ENGLISH SUMMARY: FIRE AT COVID CENTRE IN ANDHRA

YOU MAY ALSO LIKE THIS VIDEO