കൊച്ചിയിലെ അപ്പാര്‍ട്ട്‌മെന്‍റില്‍ തീപിടുത്തം

Web Desk
Posted on May 18, 2019, 3:17 pm

കൊച്ചി: കൊച്ചി കടവന്ത്രയിലെ അപ്പാര്‍ട്ട്മെന്‍റില്‍ തീപിടുത്തം. അഗ്‌നിശമന സേനയെത്തി തീയണയ്ക്കുകയാണ്. അപ്പാര്‍ട്ട്‌മെന്‍റിന്‍റെ മുകളിലത്തെ നിലയിലാണ് തീപിടിച്ചത്. ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടുത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം, മലപ്പുറം എടവണ്ണയില്‍ ഇന്ന് പുലര്‍ച്ചെ വന്‍ തീപിടുത്തമുണ്ടായി. ഫര്‍ണീച്ചര്‍ നിര്‍മ്മാണ കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. നിലമ്പൂര്‍, തിരുവാലി, മഞ്ചേരി അഗ്‌നിശമനസേന യൂണിറ്റുകള്‍ സംഭവസ്ഥലത്ത് എത്തിയാണ് തീയണച്ചത്. അപകട സാധ്യത മുന്‍ നിര്‍ത്തി സമീപത്തെ വീടുകളില്‍ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയിരുന്നു. തീപിടുത്തത്തില്‍ ഫര്‍ണീച്ചര്‍ നിര്‍മാണ കേന്ദ്രം പൂര്‍ണമായും കത്തി നശിച്ചു.

You May Also Like This: