ഇന്‍ഡോറിലെ ഹോട്ടലില്‍ വന്‍ തീപിടിത്തം

Web Desk
Posted on October 21, 2019, 11:45 am

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വിജയനഗര്‍ മേഖലയിലുള്ള ഗോള്‍ഡന്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം. അഗ്നിശമനസേനാംഗങ്ങള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

ഹോട്ടലിനുള്ളില്‍ നിരവധി പേരുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരെ പുറത്തെത്തിക്കാനുള്ള നടപടികള്‍ തുടരുകയാണ്. അപകട കാരണം അറിവായിട്ടില്ല. അതേസമയം ആര്‍ക്കും പരിക്കേറ്റതായും റിപ്പോര്‍ട്ടില്ല.

സ്ഥലത്ത് കനത്ത പുകയും പടര്‍ന്നിട്ടുണ്ട്.