May 28, 2023 Sunday

Related news

May 28, 2023
May 23, 2023
May 22, 2023
May 22, 2023
May 22, 2023
May 21, 2023
May 21, 2023
May 20, 2023
May 20, 2023
May 11, 2023

ഡൽഹിയിൽ 43 പേരുടെ ജീവൻ പൊലിഞ്ഞ കെട്ടിടത്തിൽ വീണ്ടും തീപിടുത്തം

Janayugom Webdesk
December 9, 2019 9:18 am

ന്യൂഡൽഹി: ന്യൂഡൽഹിയിൽ ഇന്നലെ തീപിടുത്തമുണ്ടായ അനജ് മണ്ടിയിലെ കെട്ടിടത്തിൽ വീണ്ടും തീപിടുത്തം. നാല് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്നലെയുണ്ടായ അപകടത്തിൽ 43 പേർ മരിച്ചിരുന്നു.മധ്യ ഡൽഹിയിലെ റാണി ഝാൻസി റോഡിൽ ഞായറാഴ്ച പുലര്‍ച്ചെയാണ് ബാഗ് നിർമാണ ഫാക്ടറിയിൽ തീപിടുത്തം ഉണ്ടായത്. തുടർന്ന് പൊള്ളലേറ്റും പുക ശ്വസിച്ചും 43 പേർ മരിക്കുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടകരമെന്നാണ് പ്രാഥമിക നിഗമനം.

you may also like this video


തീപിടുത്തം ഉണ്ടായ സമയത്ത് ഫാക്ടറിയിൽ ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് അപകടത്തില്‍ മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്രസർക്കാർ രണ്ട് ലക്ഷവും ഡൽഹി സർക്കാർ പത്ത് ലക്ഷവും സഹായധനം നൽകും. പരിക്കേറ്റവരുടെ ചികിത്സ സഹായം സർക്കാർ ഏറ്റെടുക്കും. സംഭവത്തില്‍ ഡൽഹി സർക്കാർ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. രാഷ്ട്രപതി രാം നാഥ് ഗോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കേന്ദ്ര നഗര വികസന മന്ത്രി ഹർദീപ് സിംഗ് പുരി സംഭവസ്ഥലം സന്ദര്‍ശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.