Web Desk

പുനെ

January 21, 2021, 3:43 pm

സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ അഗ്നിബാധ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

Janayugom Online

കോവിഷില്‍ഡ് വാക്സിൻ ഉത്പാദകരയായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പുനെയിലെ പ്ലാന്റില്‍ തീപിടുത്തം. പുനൈ സിറം ഇൻസ്റ്റിറ്റ്യൂട്ടിലിന്റെ ടെര്‍മിനല്‍ ഒന്നിന് സമീപമാണ് തീപിടുത്തമുണ്ടായത്. ഉച്ചയ്ക്കാണ് സംഭവം നടന്നത്.

ഇന്ത്യയിലെ മൂന്ന് കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് പോരാളികള്‍ക്കും വേണ്ട വാക്സിൻ ഉത്പാദിപ്പിക്കുന്നത് ഇവിടുന്നാണ്. കോവിഡ് ഉത്പാദനം നടക്കുന്ന പ്ലാന്റിന് തീപിടിച്ചോ എന്ന് വ്യക്തമല്ല. ഫയര്‍ഫോഴ്സിന്റെ പത്തോളം യൂണിറ്റുകള്‍ അഗ്നിബാധ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്നുണ്ട്. അഗ്നിബാധയ്ക്ക് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. വാക്സിൻ സംഭരണ കേന്ദ്രം സുരക്ഷിതമാണെന്ന് അധികൃതര്‍ അറിയിച്ചു.

ENGLISH SUMMARY: FIRE AT SERUM INSTITUTE OF INDIA

YOU MAY ALSO LIKE THIS VIDEO