ഡിജിറ്റൽ ഫ്ലെക്സ് പ്രിന്റിംഗ് ഷോപ്പ് കത്തിനശിച്ചു 

Web Desk
Posted on August 21, 2018, 11:44 am
കാസർകോട് : കാസർകോട് നഗരത്തിലെ പഴയ ബസ്സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ ഫ്ലെക്സ് പ്രിന്റിംഗ് ഷോപ്പ് കത്തിനശിച്ചു. പഴയ ബസ്സ്റ്റാൻഡിലെ ബി എം എ കോംപ്ലക്സിൽ നായന്മാർമൂലയിലെ മുഹമ്മദ് ഷാവുദീന്റെ ഉടമസ്ഥതയിലുള്ള ഷോപ്പിലാണ് തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ തീപിടുത്തമുണ്ടായത്. കമ്പ്യുട്ടറും അനുബന്ധ ഉപകരണങ്ങളും പൂർണ്ണമായും കത്തിനശിച്ചു. പ്രിന്റിംഗ് മെഷീന് കാര്യമായ കേട്പാട് സംഭവിച്ചില്ലെന്ന് പറയുന്നു. 15000 രൂപയുടെ ഫർണിച്ചറും കത്തിനശിച്ചിട്ടുണ്ട്. 1,75000 രൂപയുടെ നഷ്ടമുണ്ടായി. ഷോപ്പിലെ ഇൻവെർട്ടറിൽ നിന്നാണ് തീപടർന്നത്. കാസർകോട് ഫയർസ്റ്റേഷൻ ഓഫീസർ അരുണിന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിശമന സേനാംഗങ്ങളാണ് തീയണച്ചത്.