Web Desk

മുംബൈ

February 08, 2020, 11:19 am

നവി മുംബൈയിലെ കെട്ടിട സമുച്ചയത്തിൽ തീപിടിത്തം

Janayugom Online

നവി മുംബൈയിലെ സെക്ടര്‍ 44ലെ പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ അഗ്നിബാധ. ശനിയാഴ്ച രാവിലെയാണ് പാം ബീച്ച്‌ റോഡിലെ സീ ഹോം എന്ന പാര്‍പ്പിട സമുച്ചയത്തില്‍ തീപിടിത്തമുണ്ടായത്. 21 നിലയുള്ള കെട്ടിടത്തിലെ ഏറ്റവും മുകളിലുള്ള രണ്ട് നിലകളിലാണ് തീപിടിച്ചത്. ആര്‍ക്കും അപകടമില്ലെന്നാണ് സൂചന. മുകളിലുള്ള രണ്ട് നിലകളില്‍ പൂര്‍ണമായും തീ പടര്‍ന്നതായി അഗ്നിശമന സേന അറിയിച്ചു. തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.

Eng­lish sum­ma­ry: fire attack in mumbai

you may also like this video