ഡല്‍ഹി: കൃഷ്ണനഗറില്‍ വീണ്ടും തീപിടുത്തം. കെട്ടിടത്തില്‍ കുടുങ്ങിയ 40 ഓളം ആളുകളെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. ആളപായം റിപോര്‍ട്ട് ചെയ്തിട്ടില്ല. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. തീപിടുത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. ഞായറാഴ്ച പുലര്‍ച്ചെ ഡല്‍ഹിയിലെ നരേല അനന്ദ്മാണ്ഡിയിലെ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ 40 പേര്‍ മരിച്ചിരുന്നു. ഇതിന്റെ ഞെട്ടല്‍ മാറുന്നതിനു മുൻപാണ് വീണ്ടും രാജ്യതലസ്ഥാനത്ത് തീപിടുത്തമുണ്ടായിരിക്കുന്നത്.
you may also like this video