Friday
22 Feb 2019

മുഴപ്പിലങ്ങാട് പള്ളി വളപ്പിലെ ജാറം ഖബര്‍സ്ഥാനില്‍ തീപിടുത്തം  

By: Web Desk | Wednesday 29 August 2018 1:36 PM IST

തലശ്ശേരി: ദേശീയ പാതയില്‍ ധര്‍മ്മടം മൊയ്തുപാലത്തിനടുത്തുള്ള മുഴപ്പിലങ്ങാട് കൂടക്കടവ് സീതിന്‍റെ പള്ളി വളപ്പിലെ ജാറത്തിനുള്ളില്‍  ദുരൂഹ സാഹചര്യത്തില്‍ തീപിടിച്ചു. ഇന്ന് പാതിരാത്രിയിലാണ് സംഭവം. കാലത്ത് മദ്രസ്സയിലെത്തിയ കുട്ടികളാണ് ജാറത്തില്‍ നിന്ന് പുക ഉയരുന്നത് ആദ്യം കണ്ടത്. കുട്ടികളില്‍ നിന്നും വിവരം ലഭിച്ചതിനെ തുടര്‍ന്ന് പള്ളിക്കമ്മിറ്റി ഭാരവാഹികള്‍ എത്തി. തുടര്‍ന്ന് എടക്കാട് പോലീസും പിറകെ ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് സംഘം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
പള്ളിയില്‍ ഇന്നലെ നടന്ന മഖാം പ്രാര്‍ത്ഥനയില്‍ പങ്കെടുത്തവര്‍ ജാറത്തിലെ നൂറ്റാണ്ടുകളൂടെ പഴക്കമുള്ള ആയിരസി ബാബയുടെ ഖബര്‍സ്ഥാനില്‍ അര്‍പ്പിച്ച നേര്‍ച്ച പട്ടുകള്‍ ഒന്നാകെ കത്തിയിട്ടുണ്ട്. പട്ടുകള്‍ കത്തിയ തീയും പുകയുമേറ്റ് ജാറത്തിനും കേടുപാടുകള്‍ പറ്റി. തീ പിടിച്ച ജാറവും പരിസരവും പൊലീസ് വലയത്തിലാണുള്ളത്.