ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ വീണ്ടും വൻ തീപിടുത്തം.ഇന്നലെ രണ്ടുമണിയോടെയാണ് പ്ലാന്റിലെ മാലിന്യത്തിന് തീ പിടിച്ചത്.പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരത്തിൽ നിന്നും തീ പടരുന്നത് പ്ലാന്റിലെ തൊഴിലാളികളാണ് ആദ്യം കണ്ടത്.തുടർന്ന് തൃക്കാക്കര ഫയർ ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.തൃക്കാക്കര ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ മൂന്ന് യുണിറ്റ് വാഹനം എത്തിയെങ്കിലും തീ നിയന്ത്രണ വിധേയമാക്കാനായില്ല .തുടർന്ന് തൃപ്പുണിത്തുറ,പട്ടിമറ്റം,ഗാന്ധിനഗർ,ക്ലബ് റോഡ് തുടങ്ങിയ അഞ്ച് സ്റ്റേഷനുകളിൽ നിന്നായി പത്തോളം വാഹനങ്ങൾ തീ അണക്കാനുളള തീവ്രശ്രമത്തിലാണ്.മൂന്ന് ഏക്കറോളം വരുന്ന മാലിന്യങ്ങൾക്കാണ് തീ പിടിച്ചിരിക്കുന്നത്.പ്ലാസ്റ്റിക് മാലിന്യം കത്തിയുണ്ടാവുന്ന രൂക്ഷമായ ദുർഗന്ധവും വിഷപ്പുക മൂലം ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർക്ക് ഉൾപ്രദേശങ്ങളിലേക്ക് എത്തിപ്പെടാൻ കഴിഞ്ഞിട്ടില്ല.രാത്രി ഏറെ വൈകിയും തീ അണക്കാനുളള ശ്രമം തുടരുകയാണ്.നാല് ഹിറ്റാച്ചി ഉപയോഗിച്ച് തീ പിടിക്കാത്ത ഭാഗത്തെ മാലിന്യം നീക്കുവാനുള്ള ശ്രമം ആരംഭിച്ചുകഴിഞ്ഞു.
.കഴിഞ്ഞ ശനിയാഴ്ച വെളുപ്പിന് ബ്രഹ്മപുരത്ത് തീ പിടുത്തമുണ്ടായെങ്കിലും തൃക്കാക്കര ഫയർ ഫോഴ്സിന്റെ അവസരോചിത ഇടപെടൽ മൂലം തീ പടരുന്നത് തടയാനായി. .ജില്ലയിലെ തൃപ്പൂണിത്തുറ,കൊച്ചി ‚ആലുവ,കളമശ്ശേരി നഗരസഭകളിൽ നിന്നും കൊണ്ടുവരുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ 15 ഏക്കറോളം വരുന്ന സ്ഥലത്താണ് കൂട്ടിയിട്ടിരിക്കുന്നത്.കഴിഞ്ഞ വർഷം പ്ലാന്റിൽ ഏക്കറുകണക്കിന് കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യത്തിന് തീ പിടുത്തമുണ്ടായിരുന്നു. എന്നാൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ സംസ്കരിക്കാൻ ഇവിടെ സംവിധാനം ഇല്ലാത്തതിനാലും,ദിവസേന ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് കൊണ്ടുവരുന്ന നൂറുകണക്കിന് ലോഡ് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഇവിടെ എത്തുന്നത് .ഇവിടെ ദിവസേന എത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്ത് ചെയ്യണമെന്നറിയാതെ ഇരുട്ടിൽ തപ്പുകയാണ് നഗര സഭയും,കരാറുകാരും.
English Summary: Fire breaks out at Brahmapuram waste treatment plant
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.