ഡല്‍ഹിയിലെ ഫാക്ടറിയില്‍ വന്‍ തീപിടുത്തം

Web Desk
Posted on November 15, 2018, 9:29 am

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഫാക്ടറിയില്‍ വന്‍ തീപിടുത്തം. വടക്ക്പടിഞ്ഞാറെ ഡല്‍ഹിയിലെ ബോവാന പ്രദേശത്താണ് തീപിടുത്തം ഉണ്ടായത്. ഇന്ന് രാവിലെയാണ് ഫാക്ടറിക്ക് തീപിടിച്ചത്.  22 അഗ്നിശമന സംഘങ്ങള്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ആര്‍ക്കെങ്കിലും പരിക്ക് പറ്റിയിട്ടുണ്ടോ എന്നത് സംബന്ധിച്ച വിവരങ്ങളും ലഭ്യമല്ല. സ്ഥലത്തെത്തിയ അഗ്നിശമനസേന തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.