Web Desk

വിശാഖപട്ടണം

May 25, 2021, 5:38 pm

വിശാഖപട്ടണത്ത് ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാന്റില്‍ അഗ്നിബാധ

Janayugom Online

ആന്ധ്രാപ്രദേശിലെ പെട്രോളിയം പ്ലാന്റില്‍ അഗ്നിബാധ. വിശാഖപട്ടണത്തെ ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്റിലാണ് അഗ്നിബാധയുണ്ടായത്. പ്ലാന്റില്‍ നിന്ന് കനത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പ്ലാന്റ് 3ല്‍ സ്ഫോടനം നടന്നതായി ഡിവിഷണല്‍ പൊലീസ് കമ്മിഷണര്‍ ഐശ്വര്യ റോസ്തഗി പറഞ്ഞു. അഞ്ച് അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിക്കുകയാണ്. അഗ്നിബാധയുടെ കാരണം വ്യക്തമല്ലെന്നും അവര്‍ വാര്‍ത്താ ഏജൻസിയോട് വ്യക്തമാക്കി. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Eng­lish summary;Fire breaks out at Hin­dus­tan Petro­le­um plant in Visakhapatnam

You may also like this video;