കുളത്തുപ്പുഴ ഓയില്‍ ഫാം എസ്റ്റേറ്റില്‍ തീപ്പിടിത്തം. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. തീപ്പിടത്തമുണ്ടായ ഉടനെ പ്രദേശത്തെ തൊഴിലാളികള്‍ തീയണക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. പിന്നാലെ അഗ്നിരക്ഷാസേനയുടെ നാല് യൂണിറ്റുകളെത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു. തീ പൂര്‍ണമായും അണക്കാന്‍ സാധിച്ചിട്ടില്ല. ശക്തമായ കാറ്റാണ് തീയണക്കുന്നതിന് തീയണയ്ക്കുന്നതിനുള്ള പ്രധാന തടസ്സം.
സംഭവത്തിൽ ദുരൂഹതയുണ്ട് .പ്രദേശത്ത് തീയിട്ടതാണെന്ന ആരോപണം ഉയരുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകുകയുള്ളൂ എന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു. തീ നിയന്ത്രണവിധേയമാണെന്നും പൂര്‍ണമായും തീയണക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.