പത്തനംതിട്ട തിരുവല്ല പുളിക്കീഴ് പമ്പാ റിവര്‍ ഫാക്ടറി ബീവറേജസ് ഔട്ട് ലെറ്റിലെ തീപിടിത്തത്തില്‍ വന്‍ നാശനഷ്ടം. ഏകദേശം പത്ത് കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.45,000 കേസ് മദ്യമാണ് ഔട്ട്ലെറ്റിൽ ഉണ്ടായിരുന്നത്. തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ ഗോഡൗണിലും സുരക്ഷാ പരിശോധന നടത്തുമെന്ന് ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരി പറഞ്ഞു. ചൊവ്വാഴ്ച രാത്രി എട്ടോടെയായിരുന്നു അപകടം.
ഔട്ട്‌ലെറ്റിന്റെ കെട്ടിടവും ഗോഡൗണും പൂർണമായും കത്തി നശിച്ചു. ഔട്ട്‌ലെറ്റിന്റെ പിൻവശത്ത് വെൽഡിങ് പണികൾ നടക്കുന്നുണ്ടായിരുന്നു. ഇവിടെനിന്നും തീ പടർന്നതാവാമെന്നാണ് പ്രാഥമിക നിഗമനം. അലൂമിനിയം ഷീറ്റ് ഉപയോഗിച്ച് നിർമിച്ച കെട്ടിടം പൂർണമായും കത്തിയമർന്നു. തീ പടരുന്നത് കണ്ട് ജീവനക്കാർ പുറത്തേക്ക് ഓടി രക്ഷപെട്ടു. തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിൽ നിന്നെത്തിയ മൂന്ന് യൂണിറ്റ് അഗ്നിരക്ഷാസേന തീ നിയന്ത്രണ വിധേയമാക്കി.45,000 കേസ് മദ്യമാണ് തീപിടിത്തത്തിൽ കത്തി നശിച്ചത്.
അഞ്ച് മുതൽ പത്ത് കോടി വരെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. കെട്ടിടത്തിനും സ്റ്റോക്കിനും ഇൻഷുറൻസ് ഉണ്ടെന്നും ഉടൻ ക്ലെയിം ചെയ്യാനാവുമെന്നും ഹർഷിത അട്ടല്ലൂരി പറഞ്ഞു. തീപിടിത്തത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ബെവ്കോ തലത്തിലും അന്വേഷണം നടത്തും.
Fire breaks out at Pulikeezhu Beverages outlet in Thiruvalla: Losses worth around Rs. 10 crore
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.