വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഒരു വ്യവസായ സമുച്ചയത്തില്‍ തീപിടിത്തം

Web Desk
Posted on June 04, 2020, 3:02 pm

ന്യൂഡല്‍ഹി: വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ അസാദ്പൂരില്‍ ഒരു കച്ചവട സമുച്ചയത്തിന് തീപിടിച്ചു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

രാവിലെ പതിനൊന്ന് മണിയോടെയാണ് തീപിടിച്ചത്. മൂന്ന് നില കെട്ടിടമാണ് അഗ്നിക്ക് ഇരയായത്. രണ്ടാം നിലയിലും മൂന്നാം നിലയിലും തീപടര്‍ന്നു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ അഗ്നിശമന സേനയുടെ സമയോചിത ഇടപെടല്‍ കാര്യങ്ങള്‍ നിയന്ത്രണവിധേയമാക്കി. പന്ത്രണ്ട് മണിയോടെ തീയ് നിയന്ത്രിക്കാനായി. അപകടകാരണം അറിവായിട്ടില്ല.

eng­lish sum­ma­ry: Fire Breaks Out At Shop­ping Com­plex In North­west Del­hi

you also may like this video