ഡല്‍ഹിയില്‍ വസ്ത്രനിര്‍മാണ ശാലയില്‍ തീപിടിത്തം; ഒന്‍പത് മരണം

Web Desk
Posted on December 23, 2019, 9:42 am

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വസ്ത്രനിര്‍മാണ ശാലയിലുണ്ടായ തീപിടിത്തത്തില്‍ 9 പേര്‍ മരിച്ചു. പത്ത് പേര്‍ക്ക് പൊള്ളലേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. മൂന്ന് നില കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഗോഡൗണില്‍ നിന്നാണ് തീപിടിത്തമുണ്ടായത്.

വടക്കന്‍ ഡല്‍ഹിയിലെ കിരാരിയിലെ വസ്ത്രനിര്‍മാണശാലയിലാണ് സംഭവം. ഞായറാഴ്ച അര്‍ധരാത്രിയിലാണ് അപകടമുണ്ടായത്. ആഴ്ചകള്‍ക്ക് മുമ്പ് ന്യൂ അനാജ് മണ്ഡിയിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 43 പേര്‍ മരിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് വീണ്ടും അപകടമുണ്ടായത്. തീപിടിത്തം നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ ഇവിടെ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്‌.

you may also like this video;