Site iconSite icon Janayugom Online

ആന്ധ്രയില്‍ പഞ്ചസാര ഫാക്ടറിയില്‍ തീപിടിത്തം; രണ്ട് മരണം

ആന്ധ്രാപ്രദേശിലെ പഞ്ചസാര ഫാക്ടറിയില്‍ തീപിടിത്തതില്‍ രണ്ട് പേര്‍ മരിക്കുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കും ചെയ്തു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമായി പറയുന്നത്. കാക്കിനടയ്ക്കടുത്ത് വാകലപുടി പഞ്ചസാര ഫാക്ടറിയിലാണ് തീപിടിത്തം. സ്ഥലത്ത് എത്തിയ ഫയര്‍ഫോഴ്സും പൊലീസും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. ഫാക്ടറിയിലെ കൺവെയർ ബെൽറ്റിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായി പറയുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് കാക്കിനട എസ്പി രവീന്ദ്രനാഥ് ബാബു അറിയിച്ചു.

Eng­lish Summary:Fire breaks out in sug­ar fac­to­ry in Andhra; Two deaths
You may also like this video

Exit mobile version