Saturday
07 Dec 2019

കൊ​യി​ലാ​ണ്ടി​യി​ൽ സ്വ​കാ​ര്യ ബ​സി​ന് തീ​പി​ടി​ച്ചു

By: Web Desk | Tuesday 19 November 2019 8:44 AM IST


കൊ​യി​ലാ​ണ്ടി: സ്വ​കാ​ര്യ ബ​സി​ന് തീ​പി​ടി​ച്ചു. കൊ​യി​ലാ​ണ്ടി​യി​ൽ നി​ന്നും വി​ദ്യാ​ർ​ഥിക​ള​ട​ക്കം നി​റ​യെ യാ​ത്രക്കാരു​മാ​യി​മേ​പ്പ​യ്യൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന അ​മ​യ ബ​സി​ന​ടി​യിലാണ് ​ തീ ​പി​ടി​ച്ച​ത്. ര​ണ്ട് പേ​ർ​ക്ക് പ​രിക്ക്. ഇ​ന്ന​ലെ വൈ​കിട്ട് ആ​റി​നാ​യി​രു​ന്നു സം​ഭ​വം.  കൊ​യി​ലാ​ണ്ടി സ്റ്റാ​ൻഡിൽ നി​ന്നും പു​റ​പ്പെ​ട്ട് സി​വി​ൽ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് തീ​പി​ടി​ച്ച​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ട​തത്. ഇ​തോ​ടെ പ​രി​ഭ്രാ​ന്ത​രാ​യ യാ​ത്ര​ക്കാ​ർ ബ​സി​ൽ നി​ന്നും ചാ​ടി​യി​റ​ങ്ങി. തി​ര​ക്കി​നി​ട​യി​ൽ ര​ണ്ട് പേ​ർ​ക്ക് പ​രിക്കേ​റ്റു. ഉ​ട​ൻ ത​ന്നെ ഫ​യ​ർ​ഫോ​ഴ്സും, പോ​ലീ​സും കു​തി​ച്ചെ​ത്തി​യെ​ങ്കി​ലും നാ​ട്ടു​കാ​ർ തീ​യ​ണ​ച്ചി​രു​ന്നു. സൈ​ല​ൻ​സ​റി​ന​ടി​യി​ൽ തു​ണി കു​ടു​ങ്ങി തീ ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് അ​ര​മ​ണി​ക്കൂ​ർ നേ​രം ദേ​ശീ​യ പാ​ത​യി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.