Janayugom Online
FIRE CHENNAI CITI CENTRE

ചെന്നൈ സിറ്റി സെന്റർ മാളിൽ തീപിടുത്തം

Web Desk
Posted on March 26, 2018, 4:05 pm

തീപിടുത്തം ഉണ്ടായ സിറ്റി സെന്റർ മാൾ

ചെന്നൈ നഗരത്തിലെ സിറ്റി സെന്റർ മാളിൽ തിങ്കളാഴ്ച ഉച്ചയോടെ തീപിടിച്ചു, അവിടെ ജോലി ചെയ്യുകയായിരുന്ന ഒരാൾക്ക് പൊള്ളലേറ്റു. അബോധാവസ്ഥയിലായ ഇയാളെ മറ്റുള്ളവർ രക്ഷപ്പെടുത്തി. മാളിന്റെ മൂന്നാം നിലയിൽ ഷോർട് സർക്യൂട് മൂലമാണ് തീ കത്തിയത്. ഇവിടെ മുകളിലേക്ക് ഒരു നില പണിയുകയായിരുന്നു. തീ പടർന്നതോടെ അകത്തുണ്ടായിരുന്നവരെ ഒഴിപ്പിച്ചു.