Web Desk

നസ്രിയ

July 13, 2021, 9:22 am

ഇറാഖില്‍ കോവിഡ്​ ആശുപത്രിയില്‍ തീപിടിത്തം; 52 മരണം

Janayugom Online

ഇറാഖില്‍ കോവിഡ്​ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 52 രോഗികള്‍ വെന്തു മരിച്ചു. 22 പേര്‍ക്ക്​ പരിക്കേറ്റു. തെക്കന്‍ ഇറാഖി നഗരമായ നസരിയയിലെ അല്‍ ഹുസൈന്‍ ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രിയാണ്​ അപകടമുണ്ടായത്​. തീ ലോക്കല്‍ സിവില്‍ ഡിഫന്‍സ്​ നിയന്ത്രണ വിധേയമാക്കി.

ഓക്സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമായതെന്ന് പൊലീസ് അറിയിച്ചു. പൊള്ളലേറ്റാണ് രോഗികള്‍ മരിച്ചതെന്നും തിരച്ചില്‍ തുടരുകയാണെന്നും പ്രാദേശിക ആരോഗ്യ അതോറിറ്റി വക്താവ് ഹൈദര്‍ അല്‍-സമിലി പറഞ്ഞു. 70 കിടക്കകളാണ്​ വാര്‍ഡില്‍ ഉണ്ടായിരുന്നത്. 

മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് വാര്‍ഡിനുള്ളില്‍ നിരവധി രോഗികള്‍ കുടുങ്ങിയിട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തകര്‍ ഇവരുടെ അടുത്തേക്ക് എത്താന്‍ ബുദ്ധിമുട്ടുകയാണെന്നും ഒരു ആരോഗ്യപ്രവര്‍ത്തകന്‍ പറഞ്ഞു.

Eng­lish Sum­ma­ry : fire broke out in covid hos­pi­tal in iraq

You may also like this video :