Monday
18 Feb 2019

ലുധിയാന ഫാക്ടറിയില്‍ തീപിടുത്തം: നാലു പേര്‍ മരിച്ചു

By: Web Desk | Wednesday 10 October 2018 2:02 PM IST

ലുധിയാന: ലുധിയാനയില്‍ വസ്ത്രനിര്‍മ്മാണ ഫാക്ടറിയിലുണ്ടായ തീപിടുത്തില്‍ നാലുപേര്‍ മരിച്ചു. ലുധിയാനയില്‍ കല്യാണ്‍ നഗറിലെ ഫാക്ടറിയല്‍ ബുധനാഴ്ച രാവിലെയാണ് തീപിടുത്തമുണ്ടായത്. ഫാക്ടറിയിലെ കോണ്‍ട്രാകര്‍, മൂന്ന് തൊഴിലാളികള്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചതെന്ന അധികൃതര്‍ വ്യക്തമാക്കി.
കെട്ടിടത്തിന് താഴെനിന്നാണ് തീപിടുത്തമുണ്ടായത് അതുകൊണ്ടുതന്നെ വിഷപ്പുകശ്വസിച്ചാതാകാം മരണകാരണമെന്ന് ലുധിയാന സബ് ഡിവിഷണ്‍ മജിസ്‌ട്രേറ്റ് അമര്‍ജിത് സിങ് ബെയന്‍സ് പറഞ്ഞു.
മൃതദേഹങ്ങള്‍ അടുത്തുള്ള ആശുപത്രിയിലേയ്ക്ക് അയച്ചു. ഫാക്ടറിയില്‍ ആവശ്യത്തിനുള്ള സുരക്ഷാ ഉപകരണങ്ങളില്ലാത്തത് അപകടത്തിന്റെ തോത് വര്‍ധിപ്പിച്ചതായും അധികൃതര്‍ വ്യക്തമാക്കി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മരണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുമെന്നും അധികൃതര്‍ അറിയിച്ചു.

Related News