Web Desk

മുംബൈ

May 08, 2021, 11:30 am

നാവിക സേനയുടെ ഐഎൻഎസ് വിക്രമാദിത്യയില്‍ തീപിടിത്തം

Janayugom Online

ഇന്ത്യന്‍ നാവിക സേനയുടെ വിമാന വാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയില്‍ തീപിടുത്തം. കര്‍വാര്‍ തീരത്ത് നങ്കൂരമിട്ടിരിക്കേയാണ് ശനിയാഴ്ച പുലര്‍ച്ചെ കപ്പലിനുള്ളില്‍ തീ കണ്ടത്. ചെറിയ തീപിടുത്തമാണെന്നും കാര്യമായ നാശനഷ്ടമൊന്നും ഉണ്ടായിട്ടില്ലെന്നും പ്രതിരോധ വക്താവ് അറിയിച്ചു. 

കപ്പലില്‍ നാവികര്‍ താമസിക്കുന്ന ഭാഗത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ട ജീവനക്കാര്‍ ഉടന്‍ തന്നെ തീ അണച്ചുവെന്ന് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും നേവി വക്താവ് പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു.

Eng­lish Sum­ma­ry : Fire broke out in INS Vikramaditya

You may also like this video :