സോഷ്യല്‍മീഡിയയിലെ ഫയര്‍ ചലഞ്ച് ഏറ്റെടുത്ത 11 വയസ്സുകാരി സ്വന്തം മുറിയില്‍ കയറി ആരും കാണാതെ ദേഹത്ത് തീ കൊളുത്തി. ശരീരത്ത് തീ പടര്‍ന്നു പിടിച്ച് ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീ പൊള്ളലേറ്റ പെണ്‍കുട്ടി ഇപ്പോള്‍ താമ്പയിലെ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
പെണ്‍കുട്ടി ശരീരത്തില്‍ മെഴുകുതിരി കൊണ്ടു തീ കൊളുത്തുകയായിരുന്നു. തീ ആളികത്തിയതോടെ വീടും കത്തി നശിച്ചു. അതേസമയം വീട്ടിലുണ്ടായിരുന്ന മറ്റ് മൂന്ന് പേര് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കുട്ടിയുടെ കൈയിലും വയറിലും തുടകളിലും നെഞ്ചിലുമെല്ലാം ഗുരുതരമായി പൊള്ളലേറ്റു.
ജ്വലനത്തിന് സഹായിക്കുന്ന ദ്രാവകം ശരീരത്ത് തേച്ചശേഷം തീ കൊളുത്തുന്നതാണ് ഫയര്‍ ചലഞ്ച്. അപകടകരമായ ഈ സോഷ്യല്‍ മീഡിയ ചലഞ്ചില്‍ പെണ്‍കുട്ടി പങ്കെടുത്തതാണ് തീ പിടിക്കാന്‍ കാരണമായത്. പലരും ഈ ചലഞ്ച് ഏറ്റെടുത്ത ശേഷം വെള്ളത്തിലേക്ക് ചാടുകയാണ് പതിവ്. ഫയര്‍ ചലഞ്ചിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇത്തരത്തില്‍ ഫയര്‍ ചലഞ്ചിനെ തുടര്‍ന്ന് 2018 ഓഗസ്റ്റില്‍ ഡിട്രോയിറ്റില്‍ നിന്നുള്ള 12 കാരിയുടെ ശരീരത്തില്‍ 49 ശതമാനം പൊള്ളലേറ്റിരുന്നു. തക്കസമയത്ത് വീട്ടുകാര്‍ കണ്ടതോടെയാണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്.
YOU MAY ALSO LIKE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.