Janayugom Online
poultry farm

കോലാനി കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ തീപിടുത്തം

Web Desk
Posted on August 23, 2018, 8:20 pm

തൊടുപുഴ: കോലാനി ജില്ലാ കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ ഉണ്ടായ
തീപിടുത്തത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടം. പുലർച്ചെ  5.40
ഓടെയായിരുന്നു സംഭവം. മുട്ട ശീതികരിച്ചു സൂക്ഷിക്കുന്ന കൂളിങ്
ചേമ്പറിനാണ് തീപിടിച്ചത്. ഇവിടെ സൂക്ഷിച്ചിരുന്ന മുട്ടകളും എയര്‍
കണ്ടീഷണറും രണ്ടു മുറികളിലെ വയറിങ്ങും കത്തി നശിച്ചു. തീപിടുത്തത്തില്‍
കെട്ടിടത്തിനു കേടുപാട് സംഭവിച്ചിട്ടുണ്ട്. കെട്ടിടത്തില്‍ നിന്നും പുക
ഉയരുന്നതു കണ്ട ജീവനക്കാര്‍ ഉടന്‍ തന്നെ വിവരം തൊടുപുഴ അഗ്നിശമനസേനയെ
അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ്
തീയണച്ചത്.
നാല് ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായിട്ടാണ് പ്രാഥമിക നിഗമനം.
ഫാമിലെ ഹാച്ചറിയുടെ പ്രവര്‍ത്തനം തടസമില്ലാതെ നടക്കുന്നതായും അധികൃതര്‍
പറഞ്ഞു.