Web Desk

തിരുവനന്തപുരം

July 25, 2021, 7:24 pm

നിയമസഭാ മന്ദിരത്തിന്റെ ബേസ്‌മെന്റില്‍ തീപിടുത്തം: തീ നിയന്ത്രണവിധേയമായി

Janayugom Online

നിയമസഭാ മന്ദിരത്തിന്റെ ബേസ്‌മെന്റ് ഫ്ലോറിൽ തീപിടുത്തം ഉണ്ടായി. ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവമുണ്ടായത്. ബേസ്മെൻറ്റ് ഫ്ലോറിൽ യുപിഎസ് റൂമിലെ എസിയുടെ സ്‌റ്റെബിലൈസർ ഓവർ ഹീറ്റ് ആയി കത്തുകയായിരുന്നു. ഫയർ ഫോഴ്സ് എത്തി എക്സ്റ്റിംഗ്യൂ ഷർ ഉപയോഗിച്ച് തീ കെടുത്തി. പുക നിറഞ്ഞതിനാൽ എക്സോസ്റ്റ് ബ്ലോവർ ഉപയോഗിച്ച് പുക നീക്കം ചെയ്തു. സമയോചിതമായ ഇടപെടൽ മറ്റ് നാശനഷ്ടങ്ങൾ ഒഴിവാക്കി. ജില്ലാ ഫയർ ഓഫിസർ സുവി എം എസ് , തിരുവനന്തപുരം സ്റ്റേഷൻ ഓഫീസർ സജിത്ത് എസ് ടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം. സ്പീക്കര്‍ സംഭവ സ്ഥലത്ത് എത്തി ചേർന്നു.

Eng­lish Sum­ma­ry: fire erupt­ed at base­ment in Niya­masab­ha manidiram

You may like this video also