Thursday
18 Jul 2019

ചെല്ലാനം കടല്‍ക്ഷോഭത്തില്‍ ഉള്‍പ്പെട്ട പ്രദേശവാസികള്‍ക്ക് കൈത്താങ്ങായി ഫയര്‍ഫോഴ്‌സ്‌

By: Web Desk | Wednesday 26 June 2019 4:18 PM IST


കൊച്ചി:

കേരളം പ്രളയത്തിൽ മുങ്ങിയപ്പോൾ രക്ഷാ പ്രവർത്തനത്തിന് കൈ മെയ് മറന്ന് ഒപ്പമുണ്ടായിരുന്ന കടലിന്റെ മക്കളെ എല്ലാവരും മറന്നപ്പോൾ ഫയർഫോഴ്സുകാർ മറന്നില്ല കടലിന്റെ മക്കളുടെ ദുരിതത്തിൽ ചെല്ലാനം കടപ്പുറത്ത് കടൽഭിത്തി കെട്ടാൻ മണൽ ചാക്കുകളിൽ മണൽ നിറച്ച് മത്സ്യതൊഴിലാളികൾക്കൊപ്പം സഹായവുമായി കേരള  ഫയർ   സർവീസ്  ഡ്രൈവേഴ്സ്  & മെക്കാനിക്  അസോസിയേഷൻ. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംസ്ഥാന പ്രസിഡന്റ്. ടി .യു  ഷാജി, എറണാകുളം മേഖലാ സെക്രട്ടറി പി .എ ജോൺസന്റെയും നേതൃത്വത്തിൽ  25 ഓളം ഫയർഫോഴ്സ് ഡ്രൈവേഴ്സ് & മെക്കാനിക്ക്  ജീവനക്കാരും  ചേർന്നാണ് രംഗത്തെത്തിയത് .

എറണാകുളം ഡിവിഷന്റെ നേതൃത്ത്വത്തിലാണ് ചെല്ലാനം വറവുകാട് വേളാങ്കണ്ണി മാതാ പള്ളിക്ക് സമീപം ശക്‌തമായ കടൽക്ഷോഭത്തിൽ ഉൾപ്പെട്ട പ്രദേശവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനു വേണ്ടി ജിയോ ട്യൂബിൽ മണൽ നിറച്ച് കടൽഭിത്തി നിർമ്മാണത്തിലേർപ്പെട്ടത്.ഈ ഭാഗത്ത് വാഹനമോ മറ്റ് യന്ത്രങ്ങളോ എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള സ്ഥലമായതിനാൽ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിനോടും റവന്യൂ അധികൃതരുടേയും അനുവാദത്തോടെ അതിസാഹസികമായി ഈ ജോലി സേനാഗംങ്ങൾ ഏറ്റെടുക്കുകയായിരുന്നു.