15 April 2024, Monday

Related news

April 14, 2024
April 8, 2024
March 26, 2024
March 4, 2024
February 25, 2024
February 23, 2024
February 4, 2024
February 3, 2024
February 2, 2024
January 24, 2024

ചൈനയില്‍ തീപിടിത്തം: പത്ത് പേര്‍ മരിച്ചു, ഒമ്പതുപേര്‍ക്ക് പരിക്കേറ്റു

Janayugom Webdesk
ബെയ്ജിംഗ്
November 25, 2022 1:08 pm

ചൈനയിലെ വടക്കുപടിഞ്ഞാറൻ സിൻജിയാങ് മേഖലയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.വ്യാഴാഴ്ച രാത്രിയോടെയാണ് സിൻജിയാങ് മേഖലയിലെ ബഹുനില കെട്ടിടത്തില്‍ തീപിടിത്തമുണ്ടായതെന്ന് സംസ്ഥാന വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോര്‍ട്ട് ചെയ്തു. 

അപകടത്തില്‍പ്പെട്ടവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അപകടത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ കൂട്ടിച്ചേർത്തു.ദുർബലമായ സുരക്ഷാ മാനദണ്ഡങ്ങളും ഉദ്യോഗസ്ഥരുടെ അഴിമതിയും കാരണം ചൈനയിൽ തീപിടുത്ത സംഭവങ്ങള്‍ പതിവാണ്. ഈ ആഴ്ച സെൻട്രൽ ചൈനയിലെ അന്യാങ് നഗരത്തിലെ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 38 പേർ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Eng­lish Sum­ma­ry: Fire in Chi­na: 10 dead, 9 injured

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.