വേമ്പനാട് കായലില്‍ പാതിരാമണല്‍ ദ്വീപിന് തെക്ക് ഭാഗത്ത് ഹൗസ് ബോട്ട് കത്തിനശിച്ചു. കുട്ടികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ കായലില്‍ ചാടി അല്‍ഭുതകരമായി രക്ഷപെട്ടു. ഇന്നലെ ഉച്ചയ്ക്കാണ് നാടിനെ നടുക്കിയ സംഭവം. അഗ്നിനിബാധ ഉണ്ടായ ഉടനെ പാതിരാമണല്‍ ദ്വീപിന് അടുത്ത്, കായലിന്റെ ആഴം കുറഞ്ഞ ഭാഗത്തേക്ക് ബോട്ട് ഓടിച്ച് കയറ്റിയതാണ് രക്ഷയായത്. ബോട്ട് കത്തുന്നത് കണ്ട് കായിപ്പുറം ജെട്ടിയില്‍ ടൂറിസ്റ്റുകളെ കാത്ത് കിടന്നിരുന്ന ചെറുബോട്ടുകളും വള്ളങ്ങളും മുഹമ്മ കുമരകം ഫെറിയില്‍ സര്‍വീസ് നടത്തുന്ന ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിന് എത്തി.
കായലില്‍ അലമുറയിട്ട് കരയുകയായിരുന്ന യാത്രക്കാരെ ഈ ബോട്ടുകളിലാണ് മുഹമ്മ ബോട്ടുജെട്ടിയിലും കായിപ്പുറം ബോട്ടുജെട്ടിയിലുമായി എത്തിച്ചത്. ബോട്ട് പൂര്‍ണമായും കത്തിനശിച്ചു. കണ്ണൂരില്‍ നിന്ന് കായല്‍ കാഴ്ച കാണാനെത്തിയവരാണ് ബോട്ടിലുണ്ടായിരുന്നത്. കണ്ണുര്‍ മട്ടന്നുര്‍ ഐഷാസ് വീട്ടില്‍ ലത്തീഫിന്റെ മകന് അഹമ്മദ് ഫസല്‍ (24), റിഷാദ് (32), താഹിറ (43), ആയിഷ (46), നിജാസ് (38), റഷീദ് (25), സാനിയ (20), നിഷുവാ (21), അല്‍ഷിറ (23), നൂര്ജഹാന് (28), കുട്ടികളായ ഇസാന്(6), ഇസാക്ക് (3), ഇസാം മറിയം (6 മാസം) എന്നിവരാണ് ബോട്ടിലുണ്ടായിരുന്നത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് വൈക്കം തലയാഴം സ്വദേശി സിജിയുടെ ഓഷിയാനോ ബോട്ടില്‍ ഇവര്‍ പാതിരാമണല്‍ ദ്വീപിലേയ്ക്ക് നീങ്ങിയത്. ഒരു മണിയോടെ ദീപിന്റെ തെക്ക് ഭാഗത്ത് എത്തിയപ്പോഴാണ് അപകടമുണ്ടായത്. നാലു മുറിയുള്ള ബോട്ടിന്റെ ഒന്നാമത്തെ മുറിയുടെ ജനല്‍ ഭാഗത്ത് അഗ്നിബാധ ഉണ്ടായതെന്ന് ബോട്ട് ജീവനക്കാര്‍ പറയുന്നു. പാചക വാതക ചോര്‍ച്ചയോ, ഷോര്‍ട്ട് സര്‍ക്യൂട്ടോ ആകാം അപകടകാരണമെന്ന് കരുതുന്നു. അഗ്നിബാധ അണയ്ക്കാന്‍ ജീവനക്കാര്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതോടെയാണ് ബോട്ട് ദ്വീപിന്റെ തീരത്തേക്ക് ഓടിച്ച് കയറ്റിയത്. ആഴം കുറഞ്ഞ ഭാഗമായതിനാല്‍ കായലിലേക്ക് ചാടിയ യാത്രക്കാര്‍ക്ക് കായലില്‍ നില്ക്കാന് കഴിഞ്ഞു. ഓടിയെത്തിയ ചെറുബോട്ടുകളില്‍ ആണ് യാത്രക്കാര്‍ ആദ്യം കയറിയത്. ഇതില്‍ ഒരു ബോട്ട് യാത്രക്കാര്‍ കയറിയപ്പോള്‍ മറിഞ്ഞത് വീണ്ടും പരിഭ്രാന്തി സൃഷ്ടിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവര്‍ ചേര്‍ന്ന് ബോട്ട് നേരേയാക്കിയാണ് അപകടത്തില്‍പ്പെട്ടവരെ കരയ്ക്ക് എത്തിച്ചത്. മുഹമ്മ പൊലീസും അലപ്പുഴ, ചേര്‍ത്തല മേഖലകളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും ആംബുലന്‍സും കായിപ്പുറം ബോട്ടുജെട്ടിയില്‍ നിലയുറപ്പിച്ചിരുന്നു. മുഹമ്മയിലും കായിപ്പുറത്തുമായി എത്തിയ യാത്രക്കാരെ പ്രഥമ ശുശ്രൂക്ഷയ്ക്ക് ശേഷം സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി.
English Sumamry: House boat catch fire at Vembanadu lake.
വീഡിയോ കാണാം;
വീഡിയോ കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.