14 July 2024, Sunday
KSFE Galaxy Chits

Related news

July 10, 2024
July 7, 2024
July 5, 2024
June 25, 2024
June 19, 2024
June 15, 2024
June 14, 2024
June 14, 2024
June 14, 2024
June 14, 2024

കുവൈത്തില്‍ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തം: 49മരണം, മരിച്ചവരില്‍ 14 മലയാളികള്‍

Janayugom Webdesk
ന്യൂഡല്‍ഹി
June 13, 2024 10:39 am

കുവൈത്തിലെ മംഗഫിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ 14 ലയാളികളടക്കം 49 പേർ മരിച്ചു. ആകെ 42 ഇന്ത്യക്കാര്‍ മരിച്ചെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചു. നിരവധി പേർക്ക് ഗുരുതര പരിക്ക്‌. മരണസംഖ്യ ഉയർന്നേക്കും. മരിച്ചവർ ഏറെയും ഇന്ത്യക്കാരാണ്. ഗൾഫ് രാജ്യങ്ങളില്‍ സമീപകാലത്തെ ഏറ്റവും വലിയ തീപിടുത്തമാണിത്.മലയാളിയായ കെ ജി അബ്രഹാമിന്റെ ഉടമസ്ഥതയിൽ, മംഗഫ് ബ്ലോക്ക് നാലിൽ പ്രവർത്തിക്കുന്ന എൻബിടിസി കമ്പനിയുടെ ജീവനക്കാർ താമസിക്കുന്ന ആറുനില കെട്ടിടത്തിലാണ്‌ ദുരന്തം. ബുധൻ പുലർച്ചെ നാലോടെ തീ ആളിപ്പടർന്നു.കെട്ടിടത്തിൽ അപ്പോൾ 196 പേർ ഉണ്ടായിരുന്നു. 4.30ഓടെ അഗ്നിരക്ഷാസേനയെത്തി ആളുകളെ ഒഴിപ്പിച്ചു. ഉച്ചയോടെയാണ്‌ തീ നിയന്ത്രണവിധേയമായത്‌. തീ ആളിപ്പടർന്നപ്പോൾ രക്ഷപ്പെടാനായി കെട്ടിടത്തിന്റെ മുകൾനിലയിൽനിന്ന് ചാടിയ ഒരാൾ മരിച്ചു. ജനാലവഴി ചാടിയ പലർക്കും ഗുരുതര പരിക്കേറ്റു. 

ഫ്ലാറ്റിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിന് അകത്തുനിന്നാണ് 45 മൃതദേഹം കിട്ടിയത്. പുക ശ്വസിച്ചാണ് മിക്കവരും മരിച്ചതെന്ന് പൊലീസ് പറഞ്ഞു. നാലുപേർ ആശുപത്രിയിൽവച്ചാണ്‌ മരിച്ചത്‌. എല്ലാവരും 20–- 50 പ്രായക്കാർ. താമസക്കാരിൽ പാകിസ്ഥാൻ, നേപ്പാൾ, ഈജിപ്ത്, ഫിലിപ്പീൻസ് എന്നിവടങ്ങളിൽ നിന്നുള്ളവരുമുണ്ട്. രക്ഷാപ്രവർത്തനത്തിനിടെ അഞ്ച് അഗ്‌നിശമന സേനാംഗങ്ങൾക്ക് പരിക്കേറ്റു.ദുരന്തത്തിൽ കുവൈത്ത് ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചു. പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതതലയോഗം ചേർന്നു. കമ്പനി ഉടമയുടെ അത്യാഗ്രഹമാണ് അപകടമുണ്ടാക്കിയതെന്ന്‌ അപകടസ്ഥലം സന്ദർശിച്ച കുവൈത്ത് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അസ്സബാഹ് പറഞ്ഞു.

കെട്ടിട ഉടമയെയും പരിപാലനച്ചുമതലുള്ളയാളെയും കമ്പനി ഉടമയെയും അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടു. കുവൈറ്റ് മുനിസിപ്പാലിറ്റിയിലെ നിരവധി പ്രധാന ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു.പരിക്കേറ്റവരിൽ നിരവധി പേരെ അദാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫർവാനിയ, അമിരി, മുബാറക്, ജാബർ ആശുപത്രികളിലും പരിക്കേറ്റവരുണ്ട്. 

ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി കൃതി വര്‍ധന്‍ സിങ് കുവൈത്തിലെത്തി. ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക അൽ അദാൻ ആശുപത്രിയിൽ കഴിയുന്ന ഇന്ത്യൻ തൊഴിലാളികളെ സന്ദർശിച്ചു. മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 2 ലക്ഷം രൂപ നൽകുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു 

എംബസി ഹെൽപ്പ്‌ലൈൻ: +965–65505246. കൂടുതല്‍ വിവരം ലഭിച്ചവര്‍ :പത്തനംതിട്ട കോന്നി അട്ടച്ചാക്കൽ ചെന്നശേരിൽ സജു വർഗീസ്‌ (56). 22 വർഷമായി കുവൈത്തിൽഎൻടിപിസിയിൽ ജോലി ചെയ്യുന്നു. ഭാര്യ ബിന്ദു. പന്തളം മുടിയൂർക്കോണം മാന്ത്രയിൽ ശോഭാ നിലയം വീട്ടിൽ ആകാശ് എസ് നായർ(31). സ്റ്റോർ മാനേജരായിരുന്നു. അമ്മ: ശോഭന കുമാരി. അച്ഛൻ: പരേതനായ ശശിധരൻ നായർ. സഹോദരി: ശാരി എസ് നായർ.പത്തനംതിട്ട വാഴമുട്ടം പുളിനിൽക്കുന്നതിൽ വടക്കേതിൽ മുരളീധരൻ (61). ഭാര്യ ഗീത. തൃക്കരിപ്പൂർ ഇളമ്പച്ചിയിലെ പൊന്മലേരി കുഞ്ഞിക്കേളു (58). സ്വകാര്യ കമ്പനിയിൽ ഐടി ജീവനക്കാരനായിരുന്നു. കേളുവിന്റെയും പാർവതിയുടെയും മകനാണ്. ഭാര്യ: കെ എൻ മണി (ജീവനക്കാരി, പിലിക്കോട് പഞ്ചായത്ത്). മക്കൾ: ഋഷികേശ്, ദേവ് കിരൺ (വിദ്യാർഥികൾ). പാമ്പാടി ഇടമണ്ണിൽ സാബു ഫിലിപ്പിന്റെ മകൻ സ്റ്റെഫിൻ എബ്രഹാം സാബു (29) . അമ്മ ഷേർളി സാബു, സഹോദരങ്ങൾ :- ഫെബിൻ, കെവിൻ കാസർകോട്‌ ചെർക്കള ചെർക്കള കുണ്ടടുക്കത്തെ രവീന്ദ്രന്റെയും രുഗ്മിണിയുടെയും മകൻ രഞ്‌ജിത്ത്‌. പത്തു വർഷത്തോളമായി കുവൈത്തിൽ. സ്വകാര്യ കമ്പനിയിൽ സ്‌റ്റോർ കീപ്പറാണ്‌. സഹോദരങ്ങൾ: രതീഷ്‌ (ദുബായ്‌), രമ്യ.കൊല്ലം ശൂരനാട്‌ വടക്ക്‌ വയ്യാങ്കര തുണ്ടുവിള വടക്കതിൽ ഉമ്മർദീനിന്റെയും ‑സബീനയുടെയും മകൻ ഷെമീർ (31). കുവൈത്തിൽ ഓയിൽ ഗ്യാസ് കമ്പനിയിൽ ഡ്രൈവറാണ്‌. ഭാര്യ: സുറുമി. സഹോദരൻ: മുഹമ്മദ്‌ നിഷാദ്‌. പുനലൂർ നരിയ്‌ക്കൽ വാഴവിള അടിവള്ളൂർ സാജൻവില്ല പുത്തൻവീട്ടിൽ സാജൻ ജോർജ്‌ (29). ജോർജ്‌ പോത്തന്റെയും വത്സമ്മയുടെയും മകനാണ്‌. ജൂനിയർ മെക്കാനിക്കൽ എൻജിനിയറാണ്.സഹോദരി ആൻസി.ചാത്തന്നൂർ വെളിച്ചിക്കാല വടകോട്ട് വിളയിൽ ലൂക്കോസ് (സാബു 48). ഭാര്യ: ഷൈനി, മക്കൾ: ലിഡിയ, ലൂയിസ്. 

നോര്‍ക്ക ഹെല്‍പ്പ് ഡെസ്ക്ക് :അടിയന്തര സഹായത്തിനായി നോർക്ക റൂട്ട്സ് ഹെൽപ്പ് ഡ‍െസ്ക്‌ തുടങ്ങി. പ്രവാസി കേരളീയർക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും), +91–8802 012 345 (വിദേശത്തുനിന്നും മിസ്ഡ് കോൾ സർവീസ്) എന്നിവയിൽ ബന്ധപ്പെടാം. മറ്റ്‌ നമ്പറുകൾ: അനുപ് മങ്ങാട്ട് +965 90039594, ബിജോയ്‌ +965 66893942, റിച്ചി കെ ജോർജ് +965 60615153, അനിൽ കുമാർ +965 66015200, തോമസ് ശെൽവൻ +965 51714124, രഞ്ജിത്ത് +965 55575492, നവീൻ +965 99861103, അൻസാരി +965 60311882, ജിൻസ് തോമസ് +965 65589453, സുഗതൻ — +96 555464554, ജെ സജി — + 96599122984

Eng­lish Summary:
Fire in labor camp in Kuwait: 49 dead, 14 Malay­alees among the dead

You may also like this video:

TOP NEWS

July 14, 2024
July 13, 2024
July 13, 2024
July 13, 2024
July 13, 2024
July 13, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.