Web Desk

വര്‍ക്കല

January 17, 2021, 8:32 am

മലബാര്‍ എക്സ്പ്രസില്‍ തീപ്പിടുത്തം

Janayugom Online

മലബാര്‍ എക്സ്പ്രസിന്റെ ലഗേജ് വാനില്‍ തീപ്പിടുത്തം. എൻജിന് പിന്നിലെ പാര്‍സല്‍ ബോഗിക്കാണ് തീ പിടിച്ചത്. തീയും പുകയും കണ്ടതോടെ ട്രെയിൻ വര്‍ക്കല ഇടവയില്‍ പിടിച്ചിട്ടു. തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നാണ് ട്രെയിനിലുണ്ടായിരുന്നവര്‍ പറയുന്നത്. തീ മറ്റ് ബോഗികളിലേക്ക് പടരാതിരിക്കാനുളള ശ്രമം തുടരുകയാണ്. വര്‍ക്കലയ്ക്ക് സമീപം ചങ്ങലവലിച്ച് യാത്രക്കാര്‍ ട്രെയിൻ നിര്‍ത്തി.

ENGLISH SUMMARY: fire in mal­abar express train

YOU MAY ALSO LIKE THIS VIDEO