രാജസ്ഥാൻ: രാജസ്ഥാനിൽ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ പിഞ്ചുകുഞ്ഞ് മരിച്ചു . ചൊവ്വാഴ്ചയാണ് അൽവാറിലെ ഗീതാനന്ദ് ചിൽഡ്രൻ ആശുപത്രിയിലെ നവജാതശിശു സംരക്ഷണ വിഭാഗത്തിലാ തീപിടുത്തമുണ്ടായത്. തുടർന്ന് 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് ഗുരുതരമായി പൊള്ളലേറ്റു. ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണം. കുഞ്ഞിനെ ജയ്പുരിലേ ജെ കെ ലോൺ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഉച്ചയോടുകൂടി മരിക്കുകയായിരുന്നു. രാജസ്ഥാനിലെ സർക്കാർ ആശുപത്രിയിൽ തുടർച്ചയായുണ്ടാകുന്ന ശിശുക്കളുടെ മരണം സംഭവിച്ചത് ഏറെ വിവാദമായതിന് പിന്നാലെയാണ് ഈ സംഭവം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.