June 26, 2022 Sunday

Latest News

June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022

വടകര സപ്ലൈകോ ഗോഡൗണില്‍ തീപിടിത്തം

By Janayugom Webdesk
January 7, 2021

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ വടകര ലോകനാര്‍കാവിലെ ഗോഡൗണിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ഒരു കോടിയോളം രൂപയുടെ സാധനങ്ങള്‍ കത്തിനശിച്ചു. മാവേലി സ്റ്റോറുകളിലൂടെ വിതരണം ചെയ്യേണ്ട സബ്‌സിഡിയില്ലാത്ത സാധനങ്ങള്‍ സൂക്ഷിക്കുന്ന ഗോഡൗണിലെ ഏതാണ്ട് 95 ശതമാനം സാധനങ്ങളും കത്തിനശിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ചരയോടെയാണ് അഗ്നിബാധയുണ്ടായത് .

എന്നാല്‍ ഗോഡൗണിനോടു ചേര്‍ന്നുള്ള ഓഫീസിലേക്ക് തീ പടര്‍ന്നില്ല. കൊയിലാണ്ടി, നാദാപുരം ‚വടകര എന്നിവിടങ്ങളില്‍ നിന്നെത്തിയ നാല് അഗ്നിരക്ഷാസേനാ യൂണിറ്റുകളും നാട്ടുകാരും നാലുമണിക്കൂറോളം പണിപ്പെട്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് സംശയിക്കുന്നു.
റോഡിലൂടെ പോകുന്നവരാണ് കെട്ടിടത്തിനുള്ളില്‍നിന്ന് തീയും പുകയും ഉയരുന്നതുകണ്ടത്. ഉടന്‍തന്നെ നാട്ടുകാര്‍ ഓടിക്കൂടി. അഗ്നിരക്ഷാസേനയും വൈകാതെ സ്ഥലത്തെത്തി. 

ഷട്ടര്‍ പൊളിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സാധനങ്ങള്‍ വളരെ ബുദ്ധിമുട്ടിയാണ് രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയത്.

സബ്‌സിഡിയില്ലാത്ത സ്റ്റേഷനറിസാധനങ്ങളാണ് കത്തിനശിച്ചവയില്‍ ഭൂരിഭാഗവും. വെളിച്ചെണ്ണ, പാം ഓയില്‍, സണ്‍ഫ്ളവര്‍ ഓയില്‍, പേസ്റ്റ്, സോപ്പ്, സോപ്പുപൊടി, പാക്കറ്റ് മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, ബിരിയാണി അരി, വിലകൂടിയ അരി, ഹോര്‍ലിക്സ് തുടങ്ങിയവയാണ് കത്തിനശിച്ചവയില്‍ ഏറെയും. റേഷന്‍കടകളിലൂടെ നല്‍കുന്ന കിറ്റിലേക്കുള്ള മുളകുപൊടി, മഞ്ഞള്‍പ്പൊടി തുടങ്ങിയവ സൂക്ഷിച്ചതും ഈ ഗോഡൗണില്‍ തന്നെയാണ് 

Eng­lish Sum­ma­ry : Fire in Sup­ply­co godown Vadakara

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.