Tuesday
17 Sep 2019

കൊച്ചി ബ്രോഡ് വേ മാർക്കറ്റിൽ വൻ തീ പിടുത്തം

By: Web Desk | Monday 27 May 2019 10:34 AM IST


കൊച്ചി ബ്രോഡ് വേ മാർക്കറ്റിലെ തുണിക്കടയിൽ വൻ തീ പിടുത്തം. ഭദ്ര ടെക്സ്റ്റയിൽസിലാണ് തീ   പിടുത്തം ഉണ്ടായത്. 3 നിലകളുള്ള കെട്ടിടം പൂർണമായും കത്തി നശിച്ചു. പ്രദേശത്തുനിന്നും ആളുകളെ ഒഴിപ്പിക്കുന്നു. മൂന്ന് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. സ്ഥലത്ത് പുക നിറഞ്ഞു നിൽക്കുകയാണ്.

ബ്രോഡ് വേയിലെ ചെറിയ വഴിയിലൂടെ കൂടുതല്‍ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തിക്കുക പ്രയാസകരമാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ആവശ്യമെങ്കില്‍ എയര്‍പോര്‍ട്ടില്‍ നിന്നും കോട്രംസ്റ്റില്‍ നിന്നും ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തിക്കാനാണ് ധാരണ.

YOU MAY ALSO LIKE THIS

Related News