അഗ്നി മിസൈൽ പരീക്ഷണം വിജയം

Web Desk
Posted on November 17, 2019, 8:48 pm

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമിച്ച മധ്യദൂര ബാലിസ്റ്റിക് മിസൈൽ ‘അഗ്നി ‑2’ ന്റെ രാത്രികാല പരീക്ഷണം വിജയം. ആണവ പോർമുന വഹിക്കാൻ ശേഷിയുള്ള 2000 കിലോമീറ്റർ ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈൽ അഗ്നി-2ന്റെ ആദ്യ രാത്രി പരീക്ഷണമാണ് നടത്തിയത്.

പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ അഗ്നി മിസൈൽ വികസിപ്പിച്ചത്. സൈന്യത്തിന്റെ സ്റ്റ്രാറ്റജിക് ഫോഴ്സ് കമാൻഡ് ഒഡീഷയിൽ അബ്ദുൾകലാം ദ്വീപിലായിരുന്നു പരീക്ഷണ വിക്ഷേപണം നടത്തിയത്. 17 ടൺ ഭാരമുള്ള മിസൈലിന് 20 മീറ്റർ ആണ് നീളം. 1,000 കിലോയോളം പേലോഡ് വഹിക്കാനാകും. സെക്കൻഡിൽ 3.5 കിലോമീറ്ററാണ് മിസൈലിന്റെ വേഗം. 700 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി-1,3000 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി-3,അഗ്നി-5 എന്നിവയാണ് അഗ്നി മിസൈലിന്റെ മറ്റ് പതിപ്പുകൾ.