കുട്ടനാട് പുളിങ്കുന്ന് വലിയപള്ളിക്ക് സമീപം പ്രവര്‍ത്തിക്കുന്ന പടക്കനിര്‍മാണശാലയിലുണ്ടായ തീപിടിത്തത്തില്‍ പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു. പുളിങ്കുന്ന് മുപ്പതിന്‍ചിറ റെജി ചാക്കോ(50) ആണ് ഇന്ന് രാവിലെ മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പുളിങ്കുന്ന് കിഴക്കേചിറയില്‍ കുഞ്ഞുമോള്‍ (55) കഴിഞ്ഞ ദിവസം രാത്രി വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചിരുന്നു.
അപകടത്തില്‍ പരിക്കേറ്റ ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴുപേര്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പുരയ്‌ക്കൽ കൊച്ചുമോൻ ആന്റണി എന്നയാളുടെ ലൈസന്‍സില്‍ പ്രവര്‍ത്തിച്ചിരുന്ന പടക്ക നിര്‍മാണശാലയിലാണ്? തീപിടുത്തമുണ്ടായത്. ഉച്ചക്ക് 2.30ടെയാണ് അപകടമുണ്ടായത്. സ്ത്രീകളും പുരുഷന്മാരും ഇവിടെ ജോലി ചെയ്തിരുന്നു. അപകടത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ് പ്രാഥമിക നിഗമനം. പക്ഷേ, പടക്ക നിര്‍മാണശാല അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും തൊട്ടടുത്തു സ്‌കൂളുള്ളതിനാല്‍ ലൈസന്‍സ് നല്‍കില്ലെന്നും പൊലീസും അഗ്‌നിശമന സേനയും പറയുന്നു.
English summary: fire work tragedy one death in alappuzha
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.