കാസര്‍കോട് തളങ്കരയില്‍ തോക്കും വെടിയുണ്ടകളും കണ്ടെത്തി. തളങ്കര ഹാഷിം സ്ട്രീറ്റിലെ ഓവുചാലില്‍ നിന്നും ശുചീകരണ തൊഴിലാളികളാണ് പഴക്കം ചെന്ന രണ്ട് തോക്കുകളും ആറ് വെടിയുണ്ടകളും കണ്ടെത്തിയത്.
തളങ്കര റെയില്‍വേ സ്‌റ്റേഷന് സമീപത്തെ ഓവുചാലില്‍ ഉപേക്ഷിച്ച നിലയിലുളള തോക്കുകള്‍ക്ക് 30 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്ന് കരുതുന്നു. കാസര്‍കോട് സിറ്റി പോലീസ് അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.