24 April 2024, Wednesday

കാബൂൾ വിമാനത്താവളത്തിൽ വെടിവെപ്പ്, സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരിക്ക്

Janayugom Webdesk
August 23, 2021 12:08 pm

താലിബാൽ അധികാരം പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനിലെ കാബൂളിൽ വിമാനത്താവളത്തിൽ വെടിവെപ്പ്. വിമാനത്താവളത്തിലെ അഫ്ഗാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ അജ്ഞാതൻ വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. ആരാണ് വെടിയുതിർത്തത് എന്നതിൽ വ്യക്തതയില്ലെന്നാണ് ജർമ്മൻ സൈന്യത്തിന്റെ ട്വീറ്റിൽ പറയുന്നത്. അമേരിക്കൻ സൈന്യത്തിന് നേരെയും ജർമ്മൻ സൈന്യത്തിന് നേരെയും വെടിവെപ്പുണ്ടായെന്നും റിപ്പോർട്ടുണ്ട്.

കാബൂൾ വിമാനത്താവള പരിസരത്ത് സ്ഥിതിഗതികൾ അതീവ ഗുരുതരമാണെന്ന് അവിടെ നിന്നും തിരികെയെത്തിയ മലയാളികളടക്കം നേരത്തെ വ്യക്തമാക്കിയിരുന്നു. ആയിരക്കണക്കിന് പേർ വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടി നിൽക്കുകയാണ്. വിമാനത്താവളത്തിന് പുറത്ത് താലിബാനാണ് നിയന്ത്രിക്കുന്നത്.
eng­lish sum­ma­ry; fire­fight at Kab­ul airport
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.