ഗൃഹപ്രവേശ ചടങ്ങിനിടെ നാലു വയസുകാരി 30 അടി താഴ്ച്ചയുള്ള കിണറ്റിൽ വീണു രക്ഷിക്കാൻ ഒപ്പം ചാടി അച്ഛനും ബന്ധുക്കളുമായ മൂന്നുപേരും.പിന്നീട് കിണറ്റിൽ കുടുങ്ങിപ്പോയ എല്ലാവരെയും രക്ഷിച്ചത് ഫയർഫോഴ്സാണ്. പിറവത്തിന് സമീപം പെരുവയിലാണ് സംഭവം. മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് പെൺകുട്ടി കിണറ്റില്‍ വീണത്. രക്ഷിക്കാന്‍ ഒപ്പം കുട്ടിയുടെ അച്ഛനും, രണ്ട് ബന്ധുക്കളുമാണ് കിണറ്റില്‍ ചാടിയത്. പെരുവ സ്വദേശി രാഹുലിന്റെ വീട്ടിലാണ് സംഭവം.
പുതുതായി വാങ്ങിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങുകള്‍ നടക്കുന്നതിനിടെ നാലുവയസുകാരി മകള്‍ കിണറ്റിലേക്ക് വീണത്. കുട്ടിയുടെ കരച്ചില് കേട്ട് ഓടിയെത്തിയ രാഹുല്‍ ആദ്യം കിണറ്റിലേക്ക് എടുത്ത് ചാടി. കുട്ടിയെ എടുത്തുയര്‍ത്തി കിണറ്റില്‍ അള്ളിപ്പിടിച്ച് കിടന്നു. ഇതിനിടെ ഇവരെ രക്ഷിക്കാന്‍ കിണറ്റിലേക്ക് എടുത്തു ചാടിയ ബന്ധുക്കളായ ഉണ്ണിക്കൃഷ്ണനും നിഥിലും കിണറ്റില്‍ കുടുങ്ങി. 30 അടി താഴ്ചയുള്ള കിണറ്റില്‍ ഏഴ് അടിയോളം വെള്ളം ഉണ്ടായിരുന്നു. എല്ലാവരും കിണറ്റില്‍ കുടുങ്ങിയതോടെ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണു ഫയര്‍ഫോഴ്സ് ഓഫിസര്‍ പി.കെ.സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയത്. വല ഉപയോഗിച്ചാണ് ഇവരെ പുറത്തെത്തിച്ചത്.എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആര്‍ക്കും പരുക്കില്ല.
ENGLISH SUMMARY:Firefighters rescue four-year-old girl and her father and relatives who jumped into a 30-foot-deep well
You may also like this video