Web Desk

തൊടുപുഴ:

April 26, 2020, 2:15 pm

ഗർഭിണിയുടെ വിരലിൽ കുടുങ്ങിയ മോതിരം ഫയർഫോഴ്സ് ഊരി മാറ്റി

Janayugom Online

ലോക് ഡൗൺ നിയന്ത്രണങ്ങൾ മൂലം യാത്ര ചെയ്യുവാൻ സാധിക്കാതിരുന്ന ഗർഭിണിയായ യുവതിയുടെ കൈകളിൽ നിന്നും നാലുമോതിരങ്ങളാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വീട്ടിലെത്തി ഊരിമാറ്റിയത്.തൊടുപുഴ വെങ്ങല്ലൂർ  ഗവൺമെന്റ് യുപി സ്കൂളിനു സമീപം താമസിക്കുന്ന അരുവിക്കുന്നേൽ വീട്ടിൽ അർജുന്റെ ഭാര്യ കീർത്തിയുടെ കൈകൾ നീരു വച്ചതിനെ തുടർന്ന് വീട്ടുകാർ വിരലിൽ നിന്നും മോതിരങ്ങൾ ഊരിമാറ്റുവാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.ഇതേ തുടർന്നാണ് ഫയർഫോഴ്സിന്റെ സഹായം തേടിയത്.വിവരമറിയിച്ചതിനെ തുടർന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരായ എം എച്ച് നാസർ,ബിൽസ് ജോർജ്,പി ജി സജീവൻ എന്നിവർ വീട്ടിലെത്തിയാണ് മോതിരങ്ങൾ ഊരിമാറ്റിയത്.