Web Desk

ന്യൂഡല്‍ഹി

July 23, 2021, 9:29 pm

പടക്കം നിരോധനം: ഹരിത ട്രിബ്യൂണല്‍ ഉത്തരവില്‍ ഇടപെടാതെ സുപ്രീം കോടതി

Janayugom Online

ഡല്‍ഹിയില്‍ കോവിഡ് കാലത്ത് പടക്കം നിരോധിച്ച ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. കോവിഡിന് ശേഷം വായു മലിനീകരണം കുറഞ്ഞാല്‍ നിരോധനത്തില്‍ ഇളവ് വരുത്തണമോ എന്ന കാര്യം സര്‍ക്കാരിന് തീരുമാനിക്കാമെന്നും കോടതി നിരീക്ഷിച്ചു. ഹരിത ട്രിബ്യൂണല്‍ ഉത്തരവിന് എതിരെ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.
പടക്കം സംസ്ഥാനത്തുണ്ടാക്കുന്ന മലിനീകരണം അറിയാന്‍ ഐഐടി റിപ്പോര്‍ട്ടുകളുടെ ആവശ്യമില്ലെന്ന് ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, സഞ്ജീവ് ഖന്ന എന്നിവര്‍ അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഏറ്റവുമധികം വായു മലിനീകരണം ഉണ്ടാക്കുന്ന 15 ഘടകങ്ങളില്‍ പടക്കം പൊട്ടിക്കല്‍ ഇല്ലെന്ന അഭിഭാഷകന്റെ വാദത്തെത്തുടര്‍ന്നാണ് കോടതിയുടെ പരാമര്‍ശം.

Eng­lish sum­ma­ry; Fire­works ban: Supreme Court not inter­fer­ing with green tri­bunal order

You may also like this video;