Tuesday
16 Jul 2019

മുസ്ലിം ജീവനക്കാര്‍ക്ക് പൊതു സ്ഥലങ്ങളില്‍ നമസ്ക്കരിക്കുന്നതിന് വിലക്ക്

By: Web Desk | Tuesday 25 December 2018 2:48 PM IST


നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ മുസ്ലിം വിഭാഗത്തിലെ ജീവനക്കാര്‍ പൊതു ഇടങ്ങളില്‍ നിസ്ക്കരിക്കുന്നത് വിലക്കേര്‍പ്പെടുത്തി മുഖ്യമന്ത്രി യോഗി പൊലീസിന്‍റെ ഉത്തരവ്.

പൊതു ഇടത്തില്‍ നിസ്ക്കരിക്കുന്നതിനെതിരെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്നും, ഇതിന്‍റെ അടിസ്ഥാനത്തിലാണ് നിസ്ക്കാരത്തിന് വിലക്കേര്‍പ്പെടുത്തിയതെന്നുമാണ് പൊലീസിന്‍റെ വാദം.

ഇനി പാര്‍ക്കുകള്‍ പോലുള്ള പൊതു ഇടങ്ങളില്‍, മുസ്ലീം വിഭാഗത്തിന് നിസ്ക്കാരത്തിന് അനുവാദമുണ്ടായിരിക്കില്ല. മുസ്ലീം തൊ‍ഴിലാളികള്‍ ഇവിടങ്ങളില്‍ നിസ്ക്കരിച്ചാല്‍ അതിന്‍റെ ഉത്തരവാദിത്തം ഇനിമുതല്‍ അവര്‍ ജോലി ചെയ്യുന്ന കമ്പനികള്‍ക്കായിരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

Related News