വാരണാസി: ഹിന്ദുത്വവാദികളുടെ പ്രതിഷേധത്തെത്തുടർന്ന് ബനാറസ് സർവ്വകലാശാലയിലെ സംസ്കൃത വിഭാഗത്തിൽ നിന്നും മുസ്ലിം അധ്യാപകൻ ഫിറോസ് ഖാൻ രാജിവെച്ചു. ഇദ്ദേഹത്തെ ആർട്ട് വിഭാഗത്തിലേക്ക് മാറ്റിയേക്കുമെന്നാണ് സൂചന. നവംബർ ഏഴിനാണ് ഫിറോസ് ഖാനെ ബനാറസ് സർവ്വകലാശാലയിൽ നിയമിച്ചത്. ഫിറോസ് ഖാനെ അസിസ്റ്റന്റ് പ്രഫസറായി നിയമിക്കാനുള്ള തീരുമാനത്തെ സംസ്കൃത വിഭാഗത്തിലെ ഹിന്ദുത്വവാദികളാണ് എതിർത്തത്. വിഷയത്തിൽ വിദ്യാർത്ഥികളുമായി ചർച്ച നടത്തിയെങ്കിലും പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ല. ഇതോടെയാണ് അധ്യാപകൻ രാജിവച്ചത്. ബനാറസ് സർവ്വകലാശാല അധികൃതർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
സംസ്കൃതത്തിലെ ബിരുദ-ബിഎഡ്-പിജി കോഴ്സുകളായ ശാസ്ത്രി-ശിക്ഷ ശാസ്ത്രി-ആചാര്യ എന്നിവ പൂര്‍ത്തിയാക്കിയശേഷം ഡോ. ഫിറോസ് ഖാന്‍ 2018ല്‍ ജയ്പൂരിലെ ഡീംഡ് സര്‍വകലാശാലയില്‍ നിന്ന് രാഷ്ട്രീയ സന്‍സ്കൃതി സന്‍സ്താനില്‍ പിഎച്ച്ഡിയും കരസ്ഥമാക്കിയിട്ടുണ്ട്. പുറമെ, നെറ്റും ജെആർഎഫും നേടിയിട്ടുണ്ട്. ഫിറോസ് ഖാന്റെ പിതാവ് റംസാന് ഖാനും സംസ്കൃത പണ്ഡിതനാണ്. അതിനിടെ ഫിറോസ് ഖാനെ പിന്തുണച്ചതിനു ബിഎച്ച് യുവിലെ ദലിത് പ്രൊഫസറിനെ വിദ്യാർത്ഥികൾ ആക്രമിച്ചു. എന്നാൽ ഖാനെ പിന്തുണയ്ക്കുന്നത് നിർത്താൻ മാത്രമേ പ്രൊഫസറോട് തങ്ങൾ ആവശ്യപ്പെട്ടിട്ടുള്ളൂ എന്നും ആക്രമിച്ചിട്ടില്ലെന്നും വിദ്യാർഥികൾ പറയുന്നു. ഇതിനെതിരെ നടപടിയെടുക്കുമെന്ന് വൈസ് ചാൻസലർ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.