December 1, 2023 Friday

Related news

November 28, 2023
November 25, 2023
November 20, 2023
November 8, 2023
October 20, 2023
October 6, 2023
October 1, 2023
September 20, 2023
September 20, 2023
September 15, 2023

നാഷണൽ ഡിഫൻസ് അക്കാഡമിയിലെ വനിതകളുടെ ആദ്യ ബാച്ച് 2023 ജനുവരിയിൽ ആരംഭിക്കും

Janayugom Webdesk
ന്യുഡല്
September 21, 2021 4:22 pm

നാഷണൽ ഡിഫൻസ് അക്കാഡമിയിലെ വനിതകളുടെ ആദ്യ ബാച്ചിന് 2023 ജനുവരിയിൽ പ്രവേശനം നൽകുമെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ. 

അടുത്ത വർഷം മെയ് മാസം നടത്തുന്ന പ്രവേശന പരീക്ഷയിൽ വനിതകൾക്ക് പരീക്ഷയെഴുതാം. വനിതകളുടെ പരിശീലനത്തിനായി പ്രതിരോധ മേഖലയിലെ വിദഗ്ധർ അടങ്ങുന്ന പഠനസംഘത്തെ നിയോഗിച്ചതായും കേന്ദ്രസർക്കാർ അറിയിച്ചു. എൻഡിഎ പ്രവേശനത്തിലെ ലിംഗവിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ കുഷ് കൽറ സമർപ്പിച്ച പൊതുതാൽപര്യഹർജിയിലാണ് കേന്ദ്രസർക്കാരിന്റെ സത്യവാങ്മൂലം. 

ആഗസ്റ്റ് 18ന് സുപ്രിംകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് പ്രകാരം നാഷണൽ ഡിഫൻസ് അക്കാദമി പ്രവേശന പരീക്ഷയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് അനുമതി നല്കിയിരുന്നു.
eng­lish sum­ma­ry; first batch of women at the Nation­al Defense Acad­e­my will begin in Jan­u­ary 2023
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.