June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

കൊറോണ ബാധിച്ച വിദ്യാർത്ഥിനിയെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി: സംസ്ഥാനത്ത് ജാഗ്രത തുടരുന്നു

By Janayugom Webdesk
January 31, 2020

കൊറോണ രോഗം ബാധിച്ച മലയാളി വിദ്യാര്‍ത്ഥിനിയെ ജനറല്‍ ആശുപത്രിയില്‍ നിന്നും തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് വിദ്യാര്‍ത്ഥിനിയെ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്. നിലവില്‍ വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജിലാണ് ചികിത്സയ്ക്ക് അനുകൂലമായ സാഹചര്യം ഏറ്റവും അനുയോജ്യമായുള്ളത് എന്ന് കണ്ടുകൊണ്ടാണ് മെഡിക്കല്‍ ബോര്‍ഡ് ഈ തീരുമാനമെടുത്തത്. കൊറോണ രോഗബാധയുടെ പശ്ചാത്തലാത്തില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയ വലിയ രീതിയിലുള്ള ഐസൊലേഷന്‍ വാര്‍ഡാണ്‌ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഇതിനായി ഒരുങ്ങിയത്. അഞ്ച് ഡോക്ടര്‍മാരടക്കം 30 ആരോഗ്യവകുപ്പ് ജീവനക്കാരുള്ള ഐസൊലേഷന്‍ വാര്‍ഡില്‍ ആവശ്യമായ എല്ലാ മരുന്നുകളും ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്ത് കനത്ത ജാഗ്രത തുടരുകയാണ്.

ഇപ്പോഴത്തെ സ്ഥിതിഗതികള്‍ വിലയിരുത്താനും വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിന് വേണ്ടിയും ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ നേതൃത്വത്തില്‍ തൃശൂരില്‍ അര്‍ദ്ധരാത്രി വരെ നീണ്ട യോഗം ചേര്‍ന്നിരുന്നു. ഇതിനു ശേഷമാണ് പെണ്‍കുട്ടിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനുള്ള തീരുമാനം മെഡിയ്ക്കല്‍ ബോര്‍ഡ് കൈകൊണ്ടത്. 20 മുറികള്‍ ഉള്‍പ്പെടുത്തി തയാറാക്കിയ ഐസൊലേഷന്‍ വാര്‍ഡില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ രോഗികളെ കിടത്താനുള്ള സൗകര്യവുമുണ്ട്. കൊറോണ ബാധ സംശയിക്കുന്ന ഒന്‍പത് പേര്‍ തൃശൂരില്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. നിലവില്‍ വീടുകളിലും ആശുപത്രികളിമയി സംസ്ഥാനത്ത് 1053 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. പൂണെ വൈറോളജി ഇന്‍സ്റ്റിട്യൂട്ടിലെക്ക് പരിശോധനയ്ക്കു അയച്ച നാല് പേരുടെ ശരീര സാംപിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.

മന്ത്രി കെ.കെ.ശൈലജയും തൃശൂര്‍ ജില്ലയിലെ മൂന്നു മന്ത്രിമാരും ഇന്നലെ രാത്രി 11.45 നാണ് ആശുപത്രിയിലെത്തിയത്. ഒന്നര മണിക്കൂര്‍ നീണ്ട യോഗത്തില്‍ കാര്യങ്ങള്‍ വിശദമായി വിലയിരുത്തി. ഡിഎംഒയും മറ്റ് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ചികില്‍സയെക്കുറിച്ച് വിശദീകരിച്ചു. പെണ്‍കുട്ടിയെ ചികില്‍സിക്കുന്ന ജനറല്‍ ആശുപത്രിയിലെ വിവരങ്ങളും കൈമാറി. മെഡിക്കല്‍ ബോര്‍ഡ് പെണ്‍കുട്ടിയെ പരിശോധിച്ചതിനു ശേഷമാണ് മെഡിക്കൽ കോളജിലേക്കു  മാറ്റാൻ തീരുമാനിച്ചത്. തൃശൂര്‍ ജില്ലയില്‍ 11 പേര്‍ സമാനമായ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ കഴിയുന്നുണ്ട്.

Eng­lish Sum­ma­ry: First coro­na virus report­ed in ker­ala updates

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.