കോവിഡ് 19 (കൊറോണ വൈറസ്): അമേരിക്കയിലും ഓസ്ട്രേലിയയിലും ആദ്യ മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ സ്ഥിതി അതീവ ഗുരുതരമായിരിക്കുകയാണ്. ഇതേ തുടർന്ന് വാഷിംഗ്ടൺ സംസ്ഥാനത്തു അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ലോകത്ത് കോവിഡ് 19 വൈറസ് ബാധയെ തുടർന്നുള്ള മരണം മൂവായിരത്തോട് അടുത്തു. ദക്ഷിണ കൊറിയക്ക് പിന്നാലെ ഇറാനിലും വൈറസ്ബാധ വ്യാപിക്കുകയാണ്. 85000ത്തിലധികം പേർക്ക് ഇതിനോടകം വൈറസ് ബാധിച്ചു. ചൈനയ്ക്ക് പുറത്ത് വിവിധ രാജ്യങ്ങളിൽ കൊവിഡ് 19 വ്യാപിക്കാൻ തുടങ്ങിയതോടെ ആശങ്ക ഏറുകയാണ്.
എംപി ഉൾപ്പെടെ 43 പേർ കോവിഡ് 19 (കൊറോണ വൈറസ്) ബാധിച്ചു മരിച്ചതോടെ, ഇറാൻ പാർലമെന്റ് അടച്ചു. യുഎസ് തലസ്ഥാനമായ വാഷിങ്ടനിലും ഒരു സ്ത്രീ മരിച്ചു. വൈറസ് ബാധയിൽ മൂന്നു നഗരങ്ങൾ നിശ്ചലമായ ഇറ്റലിയിൽ മരണസംഖ്യ 29 ആയി ഉയർന്നു. ആയിരം പേർക്കു രോഗം സ്ഥിരീകരിച്ചു. ഫ്രാൻസിൽ 100 പേർക്കും. ലോകത്തിലെ ഏറ്റവും വലിയ ടൂറിസം മേളയായ ‘ഐടിബി ബെർലിൻ’ ചരിത്രത്തിൽ ആദ്യമായി ജർമനി റദ്ദാക്കി. യൂറോപ്യൻ രാജ്യങ്ങളിൽ ഇറ്റലിയിലാണ് വൈറസ്ബാധ ഏറ്റവും രൂക്ഷമായത്. 43 പേർ ഇറ്റലിയിൽ മരിച്ചു. ആയിരത്തിലധികം പേർക്ക് വൈറസ്ബാധയേറ്റു. ചൈനയിൽ മരിച്ചവരുടെ എണ്ണം 2,835 ആയി. ഖത്തറിലും ഇക്വഡോറിലും കൊവിഡ് 19 സ്ഥിരീകരിച്ചു.
English Summary: first covid 19 outbreak in us
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.