രാജ്യത്ത് ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചു

Web Desk

ബംഗളുരു

Posted on March 12, 2020, 10:25 pm

രാജ്യത്ത് ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചു. കർണാടകത്തിലെ കൽബുർഗി സ്വദേശിയായ മുഹമ്മദ് ഹുസൈൻ സിദ്ദിഖി ആണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെയാണ് 76 കാരനായ ഇയാൾ മരണമടഞ്ഞത്. ഫെബ്രുവരി 29ന് ഇയാൾ സൗദിയിൽ നിന്ന് ഉംറ കഴിഞ്ഞ് എത്തുകയും തുടർന്ന് മാർച്ച് അഞ്ചിന് കൽബുർഗി ആശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു. മരണം കോവിഡ് മൂലമെന്ന് ഇന്നാണ് സ്ഥിരീകരിച്ചത്. ഇയാളുമായി സമ്പർക്കത്തിലായവരുടെ വിവരങ്ങൾ ശേഖരിക്കാനുള്ള തയ്യാറെടുപ്പിലാണ് കർണാടക സർക്കാർ.

Eng­lish Sum­ma­ry: First covid death in india

You may also like this video