Web Desk

കാസര്‍കോട്

April 10, 2020, 12:02 pm

കാസര്‍കോട്ടെ ആദ്യ കോവിഡ് രോഗിയ്ക്ക് രോഗം ഭേദമായി; പ്രതീക്ഷയോടെ കേരളം

Janayugom Online

കാസര്‍കോട് ആദ്യം രോഗം സ്ഥിരീകരിച്ച കളനാട് സ്വദേശി ആശുപത്രി വിടും. സാമ്പിള്‍ പരിശോധനാഫലം വിലയിരുത്തിയ ശേഷം മെഡിക്കല്‍ ബോര്‍ഡാണ് ഡിസ്ചാര്‍ജിന് അനുമതി നല്‍കിയത്.

ഇയാള്‍ അടക്കം ആറ് പേരാണ് ഇന്ന് ആശുപത്രി വിടുന്നത്. കാസർകോട് ജില്ലയിൽ കോവിഡ് 19 കൂടുതലായി റിപ്പോർട്ട് ചെയ്ത പ്രദേശങ്ങൾ പൊലീസ് കോവിഡ് കണ്ടയിൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു. ജില്ലയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

you may also like this video;